ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി

By Sooraj Surendran.03 12 2018

imran-azhar

 

 

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് അര്‍ജുന്റെ വധു. ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങി സിനിമാ രംഗത്ത് നിന്നുമുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. പറവ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമയിലേക്കെത്തുന്നത്. ആസിഫ് അലി ചിത്രങ്ങളായ ബി ടെക്കിലും, മന്ദാരത്തിലും ശ്രദ്ധേയമായ വേഷങ്ങളാണ് അർജുൻ കൈകാര്യം ചെയ്തത്. ഫഹദ് ഫാസിൽ ചിത്രം വരത്തനിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Image result for arjun ashokan marriage

OTHER SECTIONS