സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായിട്ടുണ്ട് : കുറ്റസമ്മതവുമായി അര്‍ണോള്‍ഡ്

By BINDU PP .12 10 2018

imran-azhar

 

 

 


സിനിമ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ് മീ ടൂ ക്യാമ്ബയിൻ. നിരവധി തുറന്ന് പറച്ചിലുകളാണ് സിനിമ മേഖലയിൽ ഉയർന്നു വരുന്നത്.നാന പടേക്കറിനെതിരെയുള്ള ആരോപണത്തെ തുടർന്ന് കേസ് എടുത്തു. ഇപ്പോൾ ഇതാ കുറ്റസമ്മതവുമായി അമേരിക്കന്‍ നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗര്‍. താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മെന്‍സ് ഹെല്‍ത്ത് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍നോള്‍ഡിന്റെ വെളിപ്പെടുത്തല്‍.പലപ്പോഴും തന്റെ ഭാഗത്തു നിന്ന് സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഖേദം തോന്നുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കാലിഫോര്‍ണിയ ഗവര്‍ണറായിരിക്കെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. സ്ത്രീകളോട് അതീവ ബഹുമാനമുണ്ടെന്നും താന്‍ ഏറ്റവും സ്‌നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.