'റാമി'ന്റെ സീത ഇതാണ്; ദുൽഖറിന്റെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ

By sisira.01 08 2021

imran-azhar

 

 


ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന 'യുദ്ധം തൊ രസിന പ്രേം കഥ' എന്ന ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ.

 

മൃണാല്‍ താക്കൂര്‍ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് മൃണാൽ അവതരിപ്പിക്കുക.

 

മൃണാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറക്കി. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

 

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

OTHER SECTIONS