പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹാസൻ

By Sooraj Surendran .31 07 2020

imran-azhar

 

 

തെന്നിന്ത്യൻ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയകളിൽ സജീവമാണ് ശ്രുതി ഹാസൻ. ഇപ്പോഴിതാ താൻ പ്ലാസ്റ്റിക് സർജറി ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുകയാണ് താരം. മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തിട്ടുണ്ട്. സ്വന്തം തീരുമാന പ്രകാരമാണ് പ്ലാസ്റ്റിക് സർജറി ചെയ്തതെന്നും ശ്രുതി ഹാസൻ പറയുന്നു. മൂക്കിന്റെ ആകൃതി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ശ്രുതി ഹാസൻ പറയുന്നു. തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസന്റെ മകൾ കൂടിയാണ് ശ്രുതി ഹാസൻ. 

 

OTHER SECTIONS