അവനെ വിളിക്കാതെ എനിക്കെന്ത് കല്യാണം !!! പ്രിയ കൂട്ടുകാരൻ വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ

By ബിന്ദു.01 03 2019

imran-azhar

 

 

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് വിശാലും ആര്യയും. തമിഴകത്തെ സൂപ്പര്‍ താരങ്ങളായി തിളങ്ങിനില്‍ക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഏകദേശം ഒരേ പ്രായമുളള താരങ്ങളുടെ വിവാഹം എന്നു നടക്കുമെന്നുളള കാര്യം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ഇരുവരുടെയും വിവാഹം നീണ്ടു പോവുകയായിരുന്നു.
തമിഴകത്തെ ഏറ്റവും എലിജിബിൾ ബാച്ച്ലർ പട്ടികയിൽ മുൻനിരയിലുള്ളവരാണ് വിശാലും ആര്യയും. ഇരുവരും വിവാഹിതരാവാൻ പോവുന്നു എന്ന വാർത്തകളും വന്നത് ഒരുമിച്ചായിരുന്നു. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോളിതാ നടൻ ആര്യ വിശാലിനെ വിവാഹം ക്ഷണിച്ചതാണ് വാർത്ത.

മാർച്ച് ഒമ്പതിനാണ് ആര്യ സയേഷ വിവാഹം. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വിവാഹത്തിയ്യതി അടുത്തെത്തിയതോടെ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കുന്ന തിരക്കിലാണ് ആര്യ. വിവാഹം ക്ഷണിക്കാനെത്തിയ ആര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് വിശാൽ. എന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം. വിശ്വസിക്കാനാവുന്നില്ല, ഞാനെന്റെ പ്രിയസുഹൃത്തിന്റെ വിവാഹക്ഷണക്കത്താണ് കയ്യിൽ പിടിക്കുന്നതെന്ന്. ആര്യയ്ക്കും സലേഷയ്ക്കും നല്ലതു മാത്രം വരട്ടെ, ഒരുപാട് സ്‌നേഹം,വിശാൽ കുറിക്കുന്നു. ഉടൻ തന്നെ ട്വീറ്റിന് മറുപടിയായി ആര്യയും എത്തി. മച്ചാ നിന്റേതിനായി കാത്തിരിക്കുന്നു...എന്നാണ് ആര്യ ഇതിന് മറുപടി നൽകിയത്. .


മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്നായിരുന്നു പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ആര്യ അറിയിച്ചിരുന്നത്. മാര്‍ച്ച് 9നും 10നും ഇടയ്ക്ക് മുസ്ലീം മതാചാര പ്രകാരമായിരിക്കും വിവാഹം നടക്കുക. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നത്. ഗജനീകാന്തിന് ശേഷം സുര്യയുടെ കാപ്പാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആര്യയും സയേഷയും ഒന്നിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്.

 

കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഉറ്റ ചങ്ങാതിയായ വിശാലിനെ
വിവാഹം ക്ഷണിക്കാനായി ആര്യ എത്തിയിരുന്നത്. വിശാല്‍ തന്നെയാണ് ഈ ചിത്രം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. വിശാലിന്റെ വിവാഹവും ഏറെക്കുറെ തീരുമാനിച്ച ഘട്ടത്തിലാണ് ബെസ്റ്റ് ഫ്രണ്ടിനെ ക്ഷണിക്കാനായി ആര്യ എത്തിയിരുന്നത്. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചുളള പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു.

OTHER SECTIONS