ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്, ആര്യന്‍ ഖാന്‍ ജയില്‍മോചിതന്‍

By Greeshma padma.30 10 2021

imran-azhar

 

 

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം നീണ്ടത്. അതേസമയംജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. പിന്നാലെ ആര്യന്‍ഖാനെ കൊണ്ടുവരാന്‍ ഷാരൂഖ് മന്നത്തില്‍ നിന്ന് തിരിച്ചു. ജയിലിന് പുറത്തെത്തുന്ന ആര്യനെ കാണാന്‍ ഷാരൂഖിന്റെ ആരാധകര്‍ മന്നത്തിനും ആര്‍തര്‍ റോഡ് ജയിലിനും മുന്നില്‍ തടിച്ച് കൂടി. നടി ജൂഹി ചൗള ആര്യന് വേണ്ടി ആള്‍ ജാമ്യം നിന്നു.

 

രേഖകള്‍ വേഗത്തില്‍ സെഷന്‍സ് കോടതിയില്‍ അഭിഭാഷകര്‍ നാല് മണിയോടെ ഹാജരാക്കി. വെള്ളിയാവ്ച വൈകിട്ട് അഞ്ചര വരെയായിരുന്നു ജയിലില്‍ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ത്ത് അഭിഭാഷകര്‍ക്ക് ജയിലിലേക്ക് എത്താനായില്ല.


സമയം നീട്ടി നല്‍കില്ലെന്ന് ജയില്‍ സൂപ്രണ്ടും അറിയിച്ചതോടെയാണ് ആര്യന്‍ ഖാന്റെ ജയില്‍ വാസം ഒരു രാത്രികൂടി നീണ്ടത്. . 24 ദിവസമാണ് ആര്യന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞത്. രാജ്യം വിട്ടു പോകരുത് , പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം.

 

 

 

 

 

OTHER SECTIONS