ഭർത്താവിനെ കാണാനില്ല; പൊട്ടിക്കരഞ്ഞ് ആശ ശരത്ത്, ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ്

By Sooraj Surendran .03 07 2019

imran-azhar

 

 

ലൈവിൽ പൊട്ടിക്കരഞ്ഞ് ആശ ശരത്ത്. തന്റെ ഭർത്താവിനെ കാണാനില്ലെന്നും പറഞ്ഞാണ് കരഞ്ഞ് കലങ്ങിയ കണ്ണുമായി ആശ ശരത്ത് ലൈവിൽ വന്നത്. ഇതോടെ പ്രേക്ഷകരും അകെ പരിഭ്രാന്തരായി. ഒടുവിലാണ് ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിത ട്വിസ്റ്റ്. പുതിയ ചിത്രം ‘എവിടെ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ആശ ശരത്തിന്റെ ഫേസ്ബുക്ക് ലൈവ്. എവിടെ പ്രൊമോഷൻ വീഡിയോ എന്ന തലക്കെട്ടുമായാണ് ആശ ശരത്ത് ലൈവിൽ വന്നത്. എന്നാൽ ലൈവ് തുടങ്ങിയതോടെ പ്രേക്ഷകർ തലക്കെട്ട് ശ്രദ്ധിക്കാതായി ഇതാണ് അബദ്ധം പറ്റാൻ കാരണം. 'കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും' ഇങ്ങനെ പോകുന്നു ആശ ശരത്തിന്റെ ലൈവ് വീഡിയോ. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എവിടെ'. ആശ ശരത്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ്– ബോബിയുടേതാണ്.

OTHER SECTIONS