ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

By vidyalekshmi.21 09 2021

imran-azhar

 

ദുബായ്: നടി ആശ ശരത്തിന് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ.ദുബൈ താമസ-കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

 

27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്.വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

 

മലയാള സിനിമയില്‍ നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ തുടങ്ങിയവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.

 

OTHER SECTIONS