ചിത്രത്തിന് താഴെ അശ്ലീല കമന്റ്; ചുട്ട മറുപടിനൽകി അശ്വതി ശ്രീകാന്ത്

By sisira.18 05 2021

imran-azhar

 

 

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ നൽകിയ അശ്ലീല കമന്റിന് ചുട്ട മറുപടി നൽകി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

 

പോസ്റ്റ് ചെയ്ത ചിത്രത്തിൽ മൈദത്തെപ്പറ്റിയാണ് ഒരാൾ കമന്റ് നൽകിയത്. എന്നാൽ, സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്.

 

ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്‍കിയ മറുപടി.

 

നിരവധി പേരാണ് ഇതിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അശ്വതിയെ അനുകൂലിച്ചുകൊണ്ട് നിരവധി കമന്റുകളുമെത്തി.


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടിയ അശ്വതി ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തും സജീവമാണ്.

OTHER SECTIONS