സിനിമാ പ്രേമികള്‍ കാത്തിരുന്ന അവഞ്ചേര്‍സ് 4ന്റെ കിടിലന്‍ ടീസര്‍ കാണാം.....

By ബിന്ദു .05 02 2019

imran-azhar
ഹോളിവുഡ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അവഞ്ചേര്‍സ് 4. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ആന്റണി റൂസോയും ജോ റൂസോയും തന്നെയാണ് ഇത്തവണയും ഈ സൂപ്പര്‍ഹീറോ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കിടിലന്‍ ഒരു ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ക്യാപ്റ്റൻ അമേരിക്കയുടെ ശബ്ദവിവരണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ അമേരിക്കയെ കൂടാതെ അയൺമാൻ, തോർ, ആന്റ് മാന്‍, ബ്ലാക് വിഡോ എന്നിവരെയും ടീസറിൽ കാണാം.

 

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം എപ്രില്‍ 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിരക്കുന്നത്. ഇത്തവണയും വമ്പന്‍ താരനിരയാണ് അവഞ്ചേഴ്‌സ് സീരിസില്‍ അണിനിരക്കുന്നത്.

 

 

OTHER SECTIONS