ജോണ്‍ എബ്രഹാം അയ്യപ്പന്‍നായര്‍, കോശിയായി അര്‍ജുന്‍ കപൂര്‍, സംവിധാനം ജഗന്‍ ശക്തി

By RK.30 08 2021

imran-azhar

 


അയ്യപ്പനും കോശിയും ഇനി ഹിന്ദി പറയും. സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച്, സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. നവംബറിലാണ് ചിത്രീകരണം തുടങ്ങുക. 2022 ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

 

ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം എഴുതുന്നത്.

 

മലയാളത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍നായരായി ഹിന്ദി പതിപ്പില്‍ ജോണ്‍ എബ്രഹാം എത്തുന്നു. പൃഥ്വിരാജിന്റെ കഥാപാത്രം ഹവില്‍ദാര്‍ കോശിയായി അര്‍ജുന്‍ കപൂറും അഭിനയിക്കുന്നു.

 

നേരത്തെ കോശിയായി അഭിഷേക് ബച്ചനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, ചിത്രത്തില്‍ നിന്നും അഭിഷേക് പിന്മാറി. തുടര്‍ന്നാണ് അര്‍ജുന്‍ കപൂര്‍ ചിത്രത്തിലേക്ക് എത്തിയത്.

 

അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. പവന്‍ കല്യാണും റാണ ദഗ്ഗുബട്ടിയുമാണ് പ്രധാന വേഷത്തില്‍. ഭീംല നായക് എന്നുപേരിട്ട ചിത്രത്തിന്റെ സംവിധായകന്‍ സാഗര്‍ കെ ചന്ദ്രയാണ്.

 

 

 

 

 

 

OTHER SECTIONS