അയ്യപ്പനും കോശിയിലെയും അറിയാതറിയാതെ....സോംഗ് പ്രേക്ഷകര്‍ക്കായി ഇതാ

By online desk .09 02 2020

imran-azhar

 

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജിനേയും, ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. സിനിമയിലെ അറിയാതറിയാതെ പാട്ട് പ്രേക്ഷകര്‍ക്കായ് ഇതാ എത്തിയിരിക്കുന്നു

 

 

 


പൃഥ്വിയുടെയും, ബിജു മേനോന്റെയും മത്സരബുദ്ധിയോടുകൂടിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ വശ്യ മനോഹാരിത ഒപ്പിയെടുത്ത സുദീപ് ഇളമാണിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. കാമ്പുള്ള കഥയും ഗൗരവമുള്ള വിഷയവുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യേക ഫീലിലുള്ള സംഗീതമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

 

OTHER SECTIONS