ജേക്സ് ബിജോയിയുടെ സംഗീതം ഏറ്റെടുത്ത് പ്രേക്ഷകർ: അയ്യപ്പനും കോശിയിലെ പ്രോമോ ഗാനവും ഹിറ്റ്

By Sooraj Surendran .06 02 2020

imran-azhar

 

 

പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ടിൽ പിറന്ന അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യുന്ന "അയ്യപ്പനും കോശിയും" എന്ന ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടു. ബിജു മേനോനും, പൃഥ്വിരാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നടൻ ശീലിലുള്ള ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഒരു പക്കാ മാസ് എന്റർടെയ്‌നറായാണ് സച്ചി അയ്യപ്പനും കോശിയും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

പട്ടാളത്തിൽ നിന്നും വിരമിച്ച ഹവിൽദാർ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും ചിത്രത്തിലെത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായ ഒരു യുവാവിന്റെ സാഹസികത നിറഞ്ഞ ജീവിത മുഹൂർത്തങ്ങളും, വൈകാരിക രംഗങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.

 

OTHER SECTIONS