ആരാധക ഹൃദയം കവർന്നു അയ്യപ്പനും കോശിയും ട്രെയിലർ

By online desk.23 01 2020

imran-azhar

 

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും ട്രെയിലർ എത്തി. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ആഘോഷമായാണ് ട്രെയിലർ എത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇന്ന് റിലീസിന് എത്തിയ ഷൈലോക്കിന്റെ കൂടെയാണ് ട്രെയിലർ എത്തിയത്. കൂടാതെ നിരവധി താരങ്ങളുടെ ഫേസ്ബുക്കിലൂടെയും ട്രെയിലർ എത്തി. ആക്ഷനും കോമഡിയും കുറച്ച് രഹസ്യങ്ങളുമെല്ലാം നിറഞ്ഞതാണ് ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. പൃഥ്വിയുടേയും ബിജുവിന്റെയും പ്രകടനങ്ങളാണ് ട്രെയിലറിനേയും ആവേശഭരിതമാക്കുന്നത്.നേരത്തെ ചിത്രത്തിന്റെ ടീസര്‍ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്പോൾ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു.

 

 

 

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

 

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിർമാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സുദീപ് ഇളമണ്‍ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് റിലീസിനെത്തും.

OTHER SECTIONS