നഞ്ചമ്മയുടെ നാടൻ ശീലുള്ള ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ: 'അയ്യപ്പനും കോശിയും' ആദ്യ ഗാനം പുറത്തിറങ്ങി

By Sooraj Surendran .01 02 2020

imran-azhar

 

 

പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സച്ചി, ബിജുമേനോൻ, പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കി. നാടൻ ശീലുള്ള പാട്ട് ആലപിച്ചിരിക്കുന്നത് നഞ്ചമ്മയാണ്. നഞ്ചമ്മയാണ് ഗാനത്തിന്റെ വരികൾ തയ്യാറാക്കിയതും. ജേക്സ് ബിജോയ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നഞ്ചമ്മയുടെ വ്യത്യസ്തമായ ആലാപനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചിയുടെ സംവിധാനത്തിൽ രണ്ടാമതൊരു ചിത്രം റിലീസിനൊരുങ്ങുന്നത്.

 

 

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാലക്കാടും അട്ടപ്പാടിയിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിനും ടീസറിനും സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

OTHER SECTIONS