മമ്മൂട്ടി ചിത്രത്തിനു ശേഷം സുരേഷ് ഗോപി : ബി.ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിൽ രവീണ ടണ്ഠനും ?

By Ameena Shirin s.22 06 2022

imran-azhar

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനു ശേഷം ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകനാകുന്നുവെന്ന് സൂചന.

 

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് ആയിരുന്നു ബി. ഉണ്ണികൃഷ്ണന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

 

ആറാട്ടിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന്റെ രചനയും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോന്‍, മഞ്ജു വാര്യര്‍, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തും.

 

അതേ സമയം, മമ്മൂട്ടി ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ഠനും പ്രധാന വേഷത്തിലെത്തുമെന്നാണ് അറിയുന്നത് .

OTHER SECTIONS