ബാബുരാജിനൊപ്പമുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്ക്; വീഡിയോ

By mathew.22 07 2021

imran-azhar 


സിനിമാ ചിത്രീകരണത്തിനിടെ തമിഴ് താരം വിശാലിന് പരിക്ക്. മലയാളികളുടെ പ്രിയതാരം ബാബുരാജിനൊപ്പമുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് പരിക്കേറ്റത്. നവാഗതനായ തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു സംഭവം.

 


ചിത്രത്തില്‍ വില്ലനായാണ് ബാബുരാജ് എത്തുന്നത്. ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതിനിടെയാണ് വിശാലിന്റെ തോളെല്ലിന് പരിക്കേല്‍ക്കുന്നത്. സെറ്റിലുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ഉടന്‍ തന്നെ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കി. അദ്ദേഹത്തോട് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍.

വിശാല്‍ 31 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. ചിത്രത്തിന്റെ പേര് എന്താണെന്നുള്ളത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

 

OTHER SECTIONS