ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കളെ പിന്തുടര്‍ന്ന് ബച്ചന്‍; സംശയത്തോടെ രാഷ്ട്രീയ ലോകം

By Abhirami Sajikumar.22 Feb, 2018

imran-azhar

ന്യൂഡല്ഹി:അമിതാഭ് ബച്ചന് കോണ്ഗ്രസ് നേതാക്കളുടെ ട്വിറ്റര് അക്കൗണ്ടുകള് പിന്തുടര്ന്നു . ബച്ചന്റെ അപ്രതീക്ഷിതമായ ഈ കോണ്ഗ്രസ് സ്‌നേഹം നിരവധി സംശയങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.ഒരു കാലത്ത് നെഹ്‌റുഗാന്ധി കുടുംബവുമായും കോണ്ഗ്രസുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അമിതാഭ് ബച്ചന് പിന്നീട് പാര്ട്ടിയുമായി അകലുകയായിരുന്നു.

രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ബച്ചന്റെ പിന്മാറ്റം അന്ന് ഏറെ ചര്ച്ചയായി. വളരെക്കാലത്തിന് ശേഷം ബച്ചന് വീണ്ടും കോണ്ഗ്രസിനോട് അടുക്കുകയാണോ എന്ന സംശയത്തിനിട നല്കുകയാണ് അദ്ദേഹത്തിന്റെ ട്വിറ്റര് ഇടപെടലുകള്‍.
ബച്ചന്റെ ഈ നടപടി കോണ്ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്ട്ടികളെയും അമ്പരപ്പിലാക്കിയിരിക്കുകയാണ്. നിലവില് ഗുജറാത്തിന്റെ ബ്രാന്ഡ് അംബാസിഡറാണ് ബച്ചന്. മൂന്നു കോടിയിലേറെ അനുയായികളാണ് ട്വിറ്ററില് ബച്ചനുള്ളത്, അദ്ദേഹം പിന്തുടരുന്നതാവട്ടെ 1689 പേരെയും.ട്വിറ്ററില് തന്നെ പിന്തുടരുന്നതിന് ബച്ചനോട് മനീഷ് തിവാരി നന്ദി അറിയിച്ചു. ഇന്ത്യന് സിനിമയുടെ ഐക്കണ് തന്നെ പിന്തുടരുന്നതില് അഭിമാനവും സന്തോഷവുമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില് കുറിച്ചത്. ബച്ചന്റെ നടപടിയെ അവിശ്വസനീയമെന്നും തിവാരി വിശേഷിപ്പിച്ചിട്ടുണ്ട്.
കോണ്ഗ്രസ് നേതാക്കള്ക്ക് പുറമേ ആര്‌ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകള് മിസ്രാ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാര്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എന്‌സിപി നേതാവ് സുപ്രിയ സുലെ, ആം ആദ്മി പാര്ട്ടി നേതാക്കളായ മനീഷ് സിസോദിയ, കുമാര് വിശ്വാസ് തുടങ്ങിയവരെയും ബച്ചന് ഫോളോ ചെയ്യുന്നുണ്ട്.

OTHER SECTIONS