സിംഹക്കൂട്ടില്‍ നിന്നും ബഹദൂര്‍ക്കയെ രക്ഷിച്ച ദിലീപ്; സംവിധായകന്റെ ഓര്‍മകുറിപ്പ്

By online desk .22 05 2020

imran-azhar

 

 

മലയാള സിനിമയിലെ എക്കാലത്തേയും അതുല്യ നടനായിരുന്നു ബഹദൂര്‍.ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തെ ഓര്‍മിക്കാന്‍. ഇന്ന് ബഹദൂര്‍ എന്ന കലാകാരന്റെ ഓര്‍മ്മ ദിവസം ആണ്.ബഹദൂറിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ജോക്കര്‍ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവം ഓര്‍മിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂറിന്റെ കുറിപ്പ്:

ജോക്കര്‍ എന്ന സിനിമയുടെ ലൊക്കേഷന്‍..... ഒരു ടെന്റിന്റ കീഴില്‍ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്, അതിനുള്ളില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍ ബഹദൂര്‍ക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും.എന്റെ നമ്പര്‍ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീന്‍ ആണ് എടുക്കുന്നത്. പെട്ടന്നാണ് ഞങ്ങളുടെ ശ്രെദ്ധയില്‍ പെട്ടത് ടെന്റിനു മുകളില്‍ പുക ഉയരുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ടെന്റ് കത്തുന്നു.തീയും പുകയും കാരണം ഞങ്ങള്‍ക്കാര്‍ക്കും അവിടേക്കെത്താന്‍ പറ്റുന്നില്ല. സിംഹക്കൂട്ടില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ബഹദൂര്‍ക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങള്‍ ഭയന്നു. സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച് കൂടുതുറന്ന് ചങ്ങല അഴിച് ബഹദൂര്‍ക്കയെ പുറത്തേയ്ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓര്‍മയായി മനസ്സില്‍ ഉണ്ട്.. ഭയന്നു നില്‍ക്കുന്ന ഞങ്ങളോട് ബഹദൂര്‍ക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുന്‍പില്‍ എന്റെ നമ്പര്‍ ആയിട്ടില്ലെന്ന്..
ഇന്നു ബഹദൂര്‍ക്കയുടെ ഓര്‍മദിനം

 

OTHER SECTIONS