ബാഹുബലിയെ തകർത്ത് കായംകുളം കൊച്ചുണ്ണി !!!

By BINDU PP .11 10 2018

imran-azhar 

 

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ചരിത്രത്തിലേക്ക് ഇടം പിടിച്ചു കഴിഞ്ഞു. കായകുളം കൊച്ചുണ്ണിയായി നിവിൻ പോളിയും , ഇത്തിക്കര പ്പക്കിയായി മോഹൻലാലും എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇപ്പോൾ ഇതാ ബാഹുബലി 2 ന്റെ റെക്കോർഡ് തകർത്ത് ചിത്രം മുന്നേറുകയാണ്. കേരളത്തിലെ തിയേറ്ററുകളുടെ എണ്ണത്തിൽ ബാഹുബലി 2 കൈവശം വെച്ചിരുന്ന റെക്കോർഡ് തകർത്തു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്. ബാഹുബലി 2 ഏകദേശം 320 ഓളം സ്‌ക്രീനുകളിൽ ആണ് കേരളത്തിൽ റിലീസ് ചെയ്തത് എങ്കിൽ കായംകുളം കൊച്ചുണ്ണി എത്തുന്നത് 372 നു മുകളിൽ സ്‌ക്രീനുകളിൽ ആണ്. ബാഹുബലി 2 കേരളത്തിൽ ആദ്യ ദിനം കളിച്ചതു 1300 നു മുകളിൽ ഷോകൾ ആണെങ്കിൽ, കായംകുളം കൊച്ചുണ്ണി ലക്ഷ്യമിടുന്നത് 1700 നു മുകളിൽ ഷോകൾ ആണ്.

 


മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഇത്തിക്കര പക്കി എന്ന മോഹൻലാൽ കഥാപാത്രം സ്‌ക്രീനിൽ ഏകദേശം ഇരുപതു മിനിറ്റോളം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഒരു മോഹൻലാൽ നിവിൻ പോളി ചിത്രമായിട്ടാണ് പ്രേക്ഷകർ ഇതിനെ കാണുന്നതും അണിയറ പ്രവർത്തകർ പ്രമോട്ട് ചെയ്യുന്നതും .

OTHER SECTIONS