ബനാറസ് വീഡിയോ ഗാനം റിലീസ്

By santhisenanhs.02 07 2022

imran-azhar

 

സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ ബനാറസിന്റെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.

 

ബാംഗ്ലൂർ ജെ ടി വേർഡ് മാളിൽ വെച്ച് നടന്ന വീഡിയോ ഗാന റിലീസ് ചടങ്ങിൽ സായിദ് ഖാൻ,സോണൽ മൊണ്ടേറോ, ജയതീർത്ഥ, അഭിഷേക് അംബരീഷ്, തിലകരാജ്, ലാഹിരി വേലു, യശസ്, സുജോയ്, വിനോദ് പ്രഭാകർ, സുധാകരൻ റാവു തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു.

 

ആദി എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഹൃദയം എന്ന ചിത്രത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആലപിച്ച മായാ ഗംഗേ... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.

 

സായിദ് ഖാന്റെ ആദ്യ ചിത്രമാണ് ബനാറസ്. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.

 

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

 

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. എഡിറ്റർ-കെ എം പ്രകാശ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

OTHER SECTIONS