'ഡിസ്കോ കിംഗി'ന്റെ അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണ മാസ്ക് !

By Bhumi.24 06 2021

imran-azhar

 

 


ഇന്ത്യയിലെ 'ഡിസ്കോ കിംഗ്' എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞനായ ബപ്പി ലാഹിരിയുടെ മാസ്കിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. മുംബൈയിൽ നിന്ന് സ്വർണം കൊണ്ട് നിർമ്മിച്ച മാസ്കിന്റെ വില അഞ്ച് ലക്ഷം രൂപയാണ്.

 

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് ബപ്പി ലാഹിരി. സാധാ സ്വർണത്തിൽ പണി ചെയ്ത മാസ്ക് എന്ന് കരുതണ്ട.മറിച്ച് അതിനകത്ത് രോഗാണുക്കളെ നിർജീവമാക്കാൻ കെല്പുള്ള ഒരു സാനിറ്റൈസർ സൊല്യൂഷൻ കൂടിയുണ്ട്.

 

അത് 36 മാസം വരെ പ്രവർത്തിക്കുമെന്നാണ് പറയുന്നത്. ഈ വിചിത്ര മാസ്കിന് അദ്ദേഹം ‘ശിവ ശരൺ മാസ്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്.ഇന്ത്യയിൽ നിർമ്മിച്ച ഇത്തരത്തിലുള്ള ആദ്യത്തെ മാസ്കാണ് ഇതെന്ന് അനുമാനിക്കുന്നു. യുപി -യുടെ ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മനോജ് സെംഗർ എന്നാണ്.

 

മനോജാനന്ദ് മഹാരാജ് എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിനെ കണ്ടാൽ തന്നെ ഒരു സ്വർണ പ്രതിമ നടന്ന് വരുന്നപോലെ തോന്നും. കഴുത്തിൽ മാത്രം 250 ഗ്രാം തൂക്കം വരുന്ന നാല് വടം പോലുള്ള മാലകൾ, കൈയിൽ സ്വർണമോതിരങ്ങൾ, വളകൾ ഇതൊക്കെ ധരിച്ചാണ് അദ്ദേഹം നടക്കുന്നത്.

 

754 ഗ്രാം സ്വർണവും 4.62 കിലോഗ്രാം വെള്ളിയും, 4 ലക്ഷം വിലമതിക്കുന്ന വജ്രങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.തീർന്നില്ല, അദ്ദേഹത്തിന് സ്വർണത്തിൽ തീർത്ത ഒരു ജോഡി കമ്മലുകൾ, ശംഖ്, മത്സ്യം, ഹനുമാന്റെ ലോക്കറ്റ്, തോക്കിന്റെ കവർ, മൂന്ന് സ്വർണ ബെൽറ്റുകൾ എന്നിവയുമുണ്ട്. കഴിഞ്ഞ പത്തോ അതിലധികമോ വർഷങ്ങളായി സ്വർണത്തിൽ മുങ്ങി നടക്കുന്ന അദ്ദേഹത്തെ ആളുകൾ കാൺപൂരിലെ ‘ഗോൾഡൻ ബാബ’ എന്നും വിളിക്കുന്നു.

 

 

 

OTHER SECTIONS