'വിവേക് ഒബ്രോയ് ജീവിതത്തിലും ലൂസിഫറിലെ ബോബിയോ?' മുംബൈയിലെ വസതിയിൽ പോലീസ് റെയ്ഡ്

By Sooraj Surendran.15 10 2020

imran-azhar

 

 

അധോലോക മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുള്ള ലൂസിഫറിലെ ബോബിയെ നമുക്ക് പരിചയം കാണും. ബോബി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ പ്രമുഖ ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാപക പോലീസ് റെയ്‌ഡ്‌. വിവേകിന്‍റെറ വീട്ടിൽ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ പരിശോധന നടത്തിയത്. വിവേകിന്‍റെ ഭാര്യസഹോദരനായ ആദിത്യ ആല്‍വയ്ക്ക് മയക്കുമരുന്ന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

 

ഇതിന്റെ ചുവട് പിടിച്ചാണ് വിവേക് ഒബ്രോയിയുടെ വീട്ടിൽ റെയ്ഡ് നടന്നത്. ആദിത്യ ആല്‍വ താരത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ റെയ്ഡിൽ ആദിത്യയെ കണ്ടെത്താനായിട്ടില്ല. കര്‍ണാടക മുന്‍ മന്ത്രിയായിരുന്ന ജീവരാജ് ആല്‍വയുടെ മകനും റിസോര്‍ട്ട് ഉടമയുമാണ് ആദിത്യ അൽവ. കേസുമായി ബന്ധപ്പെട്ട് താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS