മത വികാരം വൃണപ്പെടുത്തിയ കേസിൽ ഹൈ കോടതിയെ സമീപിച്ചു ഹിന്ദി കൊമേഡിയന്‍ നടി ഭാരതി സിംഗ്

By online desk.27 01 2020

imran-azhar

 

ദില്ലി: ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയിൽ അന്വേഷണം പുരോഗമിക്കവെ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദി കൊമേഡിയന്‍ നടി ഭാരതി സിംഗ് ഹൈക്കോടതിയെ സമീപിച്ചു. ജനുവരി 27ന് കേസ് കേള്‍ക്കാനിരിക്കെയാണ് ഭാരതിസിംഗ് കോടതിയെ സമീപിച്ചത്. എഫ്ഐആറിൽ മാറ്റം ആവശ്യപ്പെട്ടും പഞ്ചാബ് പൊലീസിന്‍റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നുമാണ് ആവശ്യം.

 

പരിപാടിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫരാ ഖാനും, രവീണ ടണ്ടനും സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.അമൃത്സര്‍ സ്വദേശിയായ സോനു ജാഫര്‍ ആണ് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭാരതി സിംഗ്, സംവിധായിക ഫറാ ഖാന്‍, നടി രവീണ ടാണ്ടന്‍, എന്നിവര്‍ക്കെതിരെ പഞ്ചാബ് പോലീസ് കേസെടുക്കുവായിരുന്നു.

 

രവീണ ടാണ്ടനും ഫറാ ഖാനും നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് 25 വരെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന് ജനുവരി 23 ന് പഞ്ചാബ് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

 

 

OTHER SECTIONS