ഭാവന വീണ്ടും അഭിനയരംഗത്തേക്ക്

By praveen prasannan.03 Feb, 2018

imran-azhar

വിവാഹശേഷം ഭാവന അഭിനയരംഗം വിടുമെന്ന് കരുത്തിയവര്‍ക്ക് തെറ്റി. വിവാഹിതയായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ചിത്രത്തിന് കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് നടി.

ഇന്‍സ്പെക്ടര്‍ വിക്രം എന്നാണ് ചിത്രത്തിന്‍റെ പേര്. പ്രജ്വാള്‍ ദേവരാജ് ആണ് നായകന്‍. നരസിംഹയാണ് സംവിധാനം.

ഈ മാസം ഒന്പതിന് ചിത്രീകരണത്തിനായി ഭാവന സെറ്റിലെത്തും. കാമുകനായിരുന്ന നവീനെ കഴിഞ്ഞ മാസമാണ് ഭാവന വിവാഹം ചെയ്തത്.

മലയാള സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കുകയാണെന്ന് ഭാവന നേരത്തേ പറഞ്ഞിരുന്നു.