ബിഗ് ബി തുടര്‍ച്ചയില്‍ ദുല്‍ഖര്‍ ഇല്ല !!

By praveen prasannan.23 Nov, 2017

imran-azhar

സൂപ്പര്‍ ഹിറ്റ് ചിത്രം ബിഗ് ബിയുടെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും താരപുത്രന്‍ വെളിപ്പെടുത്തിയപ്പോള്‍ ദുല്‍ഖറും അതില്‍ വേഷമിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു..

മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുമെന്ന ഊഹാപോഹങ്ങളും ഉയര്‍ന്നു. എന്നാല്‍ കിംവദന്തികള്‍ക്ക് അവസാനമായിരിക്കുകയാണ്.

ദുല്‍ഖര്‍ മികച്ച നടനാണെന്ന് പറഞ്ഞ അമല്‍ നീരദ് താരവുമായി ഒത്തുപ്രവര്‍ത്തിക്കുന്നതില്‍ താത്പര്യമുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ബിലാല്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഉണ്ടാവില്ല. ദുല്‍ഖറിന് യോജിക്കുന്ന വേഷം ചിത്രത്തിലില്ലാത്തതാണ് കാരണം.

അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല~ അമല്‍ നീരദ് പറഞ്ഞു.

loading...