ബിഗ് ബോസ് സീസണ്‍ രണ്ടില്‍ രഹ്നാ ഫാത്തിമയും ഹനാനും....! പങ്കെടുക്കുന്ന മറ്റ്‌ മത്സരാര്‍ത്ഥികള്‍ ഇവരൊക്കെ...

By anju.30 10 2018

imran-azhar


മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ജോസ്....തുടക്കത്തില്‍ അത്ര സ്വീകാര്യത ഇല്ലായിരുന്നെങ്കിലും പീന്നീട് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതും ഈ ഷോയെക്കുറിച്ചാണ്.


ഷോയുടെ ആദ്യ ഭാഗം അവസാനിച്ചപ്പോള്‍ രണ്ടാം ഭാകം എപ്പോള്‍ തുടങ്ങും, ആരായിരിക്കും മത്സരാര്‍ത്ഥികള്‍ എന്നതിനെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു.

 

ബി?ഗ് ബോസ് രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം നടന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എന്ന് തുടങ്ങും എന്ന കാര്യത്തില്‍ ഏഷ്യാനെറ്റ് ചാനലോ എന്‍ഡമോള്‍ ഷൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2019ന്റെ ആദ്യപകുതിയോടെ രണ്ടാം സീസണ്‍ ഉണ്ടാവും എന്നാണ് സൂചനകള്‍.

 

മാധ്യമ പ്രവര്‍ത്തക മാല പാര്‍വതി, ശബരിമല വിഷയത്തിലൂടെ ശ്രദ്ധേയയായ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ, മത്സ്യ വില്‍പനയിലൂടെ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥി ഹനാന്‍, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായി പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ബിഗ് ബോസില്‍ താന്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ നിഷേധിച്ചിരുന്നു.

OTHER SECTIONS