സ്റ്റൈലിഷ് ആക്‌ഷൻ ത്രില്ലർ; 'ബിഗ് ബ്രോയ്ക്ക്' കയ്യടിച്ച് പ്രേക്ഷകർ

By Sooraj Surendran .16 01 2020

imran-azhar

 

 

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. ഏട്ടൻ അനിയൻ ബന്ധം പറയുന്ന ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു. പൊടി പാറുന്ന തകർപ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്വന്തം കുടുംബത്തിന് വേണ്ടി ചെറുപ്പം മുതൽ ജയിൽവാസം അനുഭവിക്കുന്ന സച്ചിദാനന്ദൻ ജയിലിൽ വെച്ച് വീണ്ടുമൊരു കൊലപാതകം ചെയ്യുന്നു. ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സച്ചിദാനന്ദൻ ഒടുവിൽ അനിയന്റെ ശ്രമഫലം മൂലം മോചിതനാകുന്നു. ഇതിന് ശേഷമാണ് കഥയ്ക്ക് ജീവൻ വെയ്ക്കുന്നത്.

 

കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കുടുംബം വീഴാതിരിക്കാൻ അയാൾ വല്ല്യേട്ടനായി മാറി. വീട്ടിലെ ഓരോരുത്തരുടേയും പ്രശ്‌നങ്ങൾ തീർക്കാൻ സച്ചി തീരുമാനിച്ചു.സച്ചിദാനന്ദന്റെ ഇളയ സഹോദരന്‍ മനുവിനെ പ്രത്യേക സാഹചര്യത്തില്‍ കാണാതാകുന്നതോടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു. അർബാസ് ഖാനും ദേവനും ചിത്രത്തിലെ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലിൻറെ ചടുലമായ ആക്ഷൻ രംഗങ്ങൾ തീയറ്ററുകളിൽ പൂരപ്പറമ്പിന്റെ പ്രതീതിയാണ് ഉണർത്തുന്നത്. സർജാനോ ഖാലിദ്, അനൂപ് മേനോൻ, സിദ്ദിഖ്, മിർണ മേനോൻ, ടിനി ടോം, ഹണി റോസ്, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍റെ മലയാള അരങ്ങേറ്റവും കയ്യടി നേടി. ആകെ മൊത്തത്തിൽ സ്റ്റൈലിഷ് ആക്‌ഷൻ ത്രില്ലറാണ് ബിഗ് ബ്രദർ.

 

OTHER SECTIONS