ബിഗ് ബ്രദർ കോണ്ടെസ്റ്റ് സ്പെഷ്യൽ എൻട്രിയിൽ മോഹൻലാൽ; വീഡിയോ വൈറൽ

By online desk.24 01 2020

imran-azhar

 


മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. ഈ മാസം 16ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഇപ്പോൾ  ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ബിഗ് ബ്രദർ ടീം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രസകരമായ കോണ്ടെസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സംവിധായകൻ സിദ്ദിഖ് തന്നെയാണ് കോണ്ടെസ്റ്റ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

 

ചിത്രത്തിലെ താരങ്ങളായ ഷർജാനോ ഖാലിദ്, മിർണ മേനോൻ,ഗാഥ, ഹണി റോസ്, തുടങ്ങിയവർ ചിത്രത്തിലെ ഗാനത്തിന് ചുവടു വെയ്ക്കുന്ന വീഡിയോ ആണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്.  സ്പെഷ്യൽ എൻട്രിയായി എത്തുന്ന ലാലേട്ടൻ പിന്നീട് ഇവർക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലെ പ്രധാന ആകർഷണം. ഇത്തരത്തിൽ നിങ്ങളുടെ ബിഗ് ബ്രദറിനൊപ്പമുള്ള ഒരു പെർഫോമൻസ് വീഡിയോയായാണ് ബിഗ്ബ്രദർ ടീമിന്റെ കോണ്ടെസ്റ്റ്.

 

നിങ്ങളുടെ ബിഗ് ബ്രദറിനൊപ്പമുള്ള ഒരു പെർഫോമൻസ്, അത് നൃത്തമോ, പാട്ടോ എന്തുമാകാം. ഇത് ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ ആയി ചിത്രീകരിച്ച് ബിഗ് ബ്രദർ മൂവി ഒഫീഷ്യൽ പേജിലേക്ക് അയക്കുക. നിങ്ങൾ നൽകുന്ന വീഡിയോ ബിഗ് ബ്രദർ എന്ന ഹാഷ് ടാഗോടെ പേജിൽ പോസ്റ്റ് ചെയ്യും. ഇതിൽ കൂടുതൽ വ്യൂസ് ലഭിക്കുന്ന വീഡിയോയിലെ മത്സരാർത്ഥികൾക്ക് പ്രിയ നടൻ മോഹൻലാൽ ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ബ്രദർ ഒഫീഷ്യൽ പേജ് സന്ദർശിക്കുക.

 

OTHER SECTIONS