ബിഗ് ബോസ് 2 : മിസ്റ്റർ രജിത് കുമാർ ഇനി നിങ്ങളുടെ കളികൾ നടക്കില്ല..!!

By online desk.25 01 2020

imran-azhar

 

ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികളെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ, പ്രേക്ഷകരെ ഏറെ ഞെട്ടിച്ച എൻട്രി അധ്യാപകനും വാഗ്മിയുമായ ഡോ. രജിത് കുമാറിന്റേതാണ്. വെള്ളത്താടിയും വെള്ളമുണ്ടും ഉടുത്തു കണ്ടു ശീലിച്ച രജിത് കുമാറിന്റെ മുടി ഡൈ പുതിയൊരു മേക്കോവറിലാണ് അദ്ദേഹം എത്തിയത്.

 

ചാനൽ ചർച്ചകളിൽ നിര സാന്നിധ്യമായ രജിത് കുമാറിന്റെ ഈ മാറ്റം ജനങ്ങൾക്ക് ആദ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നിട് അദ്ദേത്തെ ജനങ്ങൾ ഏറ്റെടുത്ത്. എന്നാൽ അദ്ദേഹം ബിഗ് ബോസ് വീട്ടിൽ എല്ലാവരുടെയും കണ്ണിലെ കരടായി മുന്നേറുകയാണ്. വ്യക്തമായി കളിക്കാൻ അറിയുന്ന രജിത് കുമാറിന് ജനങ്ങളുടെ സപ്പോർട്ടുമുണ്ട്. ബിഗ് ബോസ് വീട്ടിൽ ഇരുപത് ദിനങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം മത്സരർത്ഥികളുടെ കണ്ണിലെ കരടും ജനങ്ങളുടെ മുത്തും എങ്ങനെയായെന്ന് നമുക്ക് നോക്കാം....

 

സ്ത്രീവിരുദ്ധത കൂടപ്പിറപ്പ്

 

കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര്‍ വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ശ്രീശങ്കര കോളേജിലെ ഒരു പരിപാടിയ്ക്കിടെ, പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരമാർശങ്ങൾ നടത്തിയ രജിത് കുമാറിനെ ആര്യ എന്ന ബിരുദ വിദ്യാർത്ഥി നിർത്താതെ കൂവി തന്റെ പ്രതിഷേധം അറിയിച്ചതാണ് ആദ്യം വാർത്തയായത്. അതോടെയാണ് രജിത് കുമാർ വാർത്തകളിൽ നിറഞ്ഞു.

 

തുടർന്ന് വിവാദങ്ങൾ രജിത് കുമാറിന്റെ പ്രസംഗങ്ങൾക്കൊപ്പം തന്നെ തുടർകഥയാവുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ബിഗ് ബോസ് വീട്ടിലും ഇതിൽ വലിയ കുറവൊന്നുമില്ല. സ്ത്രീകളുടെ വസ്ത്രങ്ങളെ പോലെ വിമർശിക്കുന്ന തരത്തിലുള്ള കമന്റുകൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഹൗസിനുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടായിരുന്നു.

 

സ്വന്തം ഭാര്യയോട് രജിത് ചെയ്ത ക്രൂരത

 

സ്ത്രീയെ ബഹുമാനിക്കണം എന്ന് വാതോരാതെ സംസാരിക്കുന്ന രജിത് കുമാർ എന്തുകൊണ്ട് തന്റെ ഭാര്യയുമായുണ്ടായ കാര്യങ്ങൾ തുറന്നു പറഞ്ഞു ?അദ്ദേഹം എന്താണ് വിചാരിച്ചത് ...ഇതൊക്കെ കൂടെ കേൾക്കുമ്പോൾ മല്ലു ആണുങ്ങളുടെ സപ്പോർട്ട് കിട്ടുമെന്നാണോ? നിങ്ങൾക്ക് തെറ്റി രജിത് കുമാർ , പരിപാടിയുടെ റേറ്റിങ്ങിന് വേണ്ടി നിങ്ങൾ ഒരുപക്ഷെ ഇനിയും ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ടാകും. പുറത്തിറങ്ങിയാൽ നിങ്ങളെ കാണുന്ന സ്ത്രീകൾ കാർക്കിച്ചു തുപ്പും. ആദ്യ വീക്കിൽ സ്വന്തമായി പരിചയപ്പെടുത്തുന്ന " എന്നെയറിയാൻ " എന്ന സെഗ്‌മെന്റിലാണ് രജിത് കുമാർ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ തുറന്നു പറച്ചിൽ ബിഗ് ബോസ് മത്സരാത്ഥികളുടെ ഇടയിലും ഇത് വലിയെ വിവധത്തിന് വഴിവച്ചിരുന്നു.

 

"അവൾ എന്റെ ഭാര്യ എന്നെ തുണി പൊക്കി കാണിച്ചിട്ട് പറഞ്ഞു ഇത് കൂടി കണ്ടിട്ട് കല്യാണം നടത്തി കൊടുക്കാൻ പോ എന്ന്. ഞാൻ നോക്കിയപ്പോ അവളുടെ തുടകളിലൂടെ എന്റെ കുഞ്ഞു ചോരക്കട്ടയായി ഒഴുകിയിറങ്ങുകയായിരുന്നു. ഞാൻ അതും കണ്ടു ഓക്കേ, ശരി എന്ന് പറഞ്ഞു കല്യാണത്തിന് പോയി. ഞാൻ വെറും ഒരു ഉണ്ണാക്കൻ അല്ലല്ലോ" ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം പറയുമ്പോൾ എന്താണ് വിചാരിച്ചത് അദ്ദേഹത്തിനെ മലയാളികൾ ഉൾക്കൊള്ളുമെന്നായിരുന്നോ ? എങ്കിൽ നിങ്ങൾ തെറ്റി മിസ്റ്റർ രജിത് കുമാർ.

 


അടിച്ചമർത്തുന്ന ചിന്തരീതി ,ചൊറിയുന്ന പെരുമാറ്റവും

 

ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചയിൽ തന്നെ രജിത് കുമാറിന്റെ വ്യക്തിത്വം തെളിയിച്ചതാണ്. മറ്റുള്ളവരുടെ കംഫോര്ട് സോണുകളിൽ ഇടിച്ചു കയറി അവർ ചെയ്യുന്ന കാര്യങ്ങൾ വിമർശിക്കുക, അവരിൽ അധികാരം സ്ഥാപിക്കുക എന്നതിൽ രജിത് കുമാർ കൂടുതൽ സന്തോഷം കണ്ടെത്തിയിരുന്നു . അവിവാഹിതരായ സ്ത്രീകളെ വിവാഹ ഉപദേശങ്ങൾ നൽകുന്നതിലും അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചിരുന്നു. ആദ്യ ആഴചയിൽ എല്ലാവരും ഇത് സഹിച്ചെങ്കിലും പിന്നിടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് എതിരായി ബിഗ് ബോസ് വീട്ടിനുള്ളിൽ ഒരു ആർമി ഉയർന്നു വന്നിരുന്നു. മറ്റുളവരുടെ സ്വകര്യ കാര്യങ്ങളിൽ പോലും അനാവശ്യമായി ഇടപെടുന്നത്തിൽ രജിത് സന്തോഷം കണ്ടെത്തിയിരുന്നു.

 


സുജോ മാത്യുവിനോടും എലീന പടിക്കലിനോടും ചെയ്തത്

 

ബിഗ് ബോസിലെ "മസിലളിയനാ"ണ് സുജോ മാത്യു. ഇന്റര്‍നാഷണല്‍ റാംപുകളിലടക്കം നടന്നിട്ടുള്ള സുജോ ബിഗ് ബോസിലെ ആദ്യ ദിനങ്ങളില്‍ സുജോ ആരുമായി വലിയ രീതിയിൽ മറ്റുള്ളവരുമായി സംസാരിക്കാൻ സുജോ താല്പര്യം കാണിച്ചിരുന്നില്ല എന്നാൽ രണ്ടാം ആഴ്ച മുതൽ വീട്ടിലെ എല്ലാവരുടെയും കണ്ണിലുള്ളിയാവാൻ സുജോനു സാധിച്ചിട്ടുണ്ട്. എന്നാൽ അവിടെയും രജിത് കുമാർ വില്ലനായി എത്തി. സുജോനെ സോപ്പിട്ട് അവന്റെ കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കിയ രജിത് ക്യാമറക്ക് മുൻപിൽ നിന്ന് സുജോ വിലകൂടിയ സാധനങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന രീതിയിൽ പറഞ്ഞു.

 

സുജോ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറിന് പോലും ആറായിരം രൂപയാണ്, എഴുപത്തിയായിരത്തിന്റെ ഷൂവാണ് സുജോ ഉപയോഗിക്കുന്നതെന്നും. സുജോ വിലപിടിപ്പുള്ള വസ്‍ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത് എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. പാഷാണം ഷാജിയും മഞ്ജു പത്രോസും തെസ്‍നി ഖാനും അതു കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. അവര്‍ അക്കാര്യം മറ്റുള്ളവരോടും ചര്‍ച്ച ചെയ്‍തു. എന്തിനാണ് മറ്റുള്ളവര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് രജിത് കുമാര്‍ പറയുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. താൻ വില കുറഞ്ഞ വസ്‍ത്രങ്ങളാണ് ധരിക്കുന്നത് എന്ന് മറ്റുള്ളവരെ അറിയിക്കാനാണ് രജിത് കുമാര്‍ അങ്ങനെ പറയുന്നത് എന്നും ചര്‍ച്ചയില്‍ വന്നു. എന്തിനാണ് അയാൾ ക്ര്യത്യമായി ക്യാമറയെ ഫേസ് ചെയ്ത യഥാര്തത്തിൽ പറയുന്നതെന്ന് ഒപ്പമുള്ള മത്സരാർത്ഥികൾക്ക് മനസിലായി. സുജോ ഇതിനെതിരെ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. ഇത് വ്യക്തമായ കളിയാണ് . സുജോയുടെ വോട്ട് കുറക്കാനുള്ള രജിത്തിന്റെ കളിയായിരുന്നു.

 


ഇതേപോലെ തന്നെ എലീന പടിക്കലിൽനോടും ഇതേ പരുപാടി ചെയ്തിരുന്നു. എലീന സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയാണെന്ന രീതിയിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രസ്താവന. എലീനയെ ഒപ്പം ഒരു അനിയത്തിയെ പോലെ നിർത്തിയാണ് എലീനക്ക് ഇട്ട് പണിഞ്ഞത്. എലീന പോലുള്ള മത്സരാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല അതുകൊണ്ട് വോട്ട് കുറഞ്ഞാലും സാരമില്ല എന്നൊരു അർഥം കൂടിയുണ്ട്. ഇതൊന്നും ആലോചിക്കാതെ പറഞ്ഞ എലീന സ്വന്തം കുഴി തൊണ്ടുകയായിരുന്നു. എലീന രജിത് കുമാറിന്റെ നല്ല കമ്പനിയായിരുന്നു. ഒരുപാട് ഉപേദശങ്ങളെല്ലാം അദ്ദേത്തിന്റെ അടുത്ത് നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അത് വലിയ പണിയായി എന്ന് എലീനക്ക് തന്നെ ബോധ്യമായി.

 

രേഷ്മ പറഞ്ഞ കാര്യം വളച്ചൊടിച്ചു , മഞ്ജുവിനോട് മോശമായി സംസാരിച്ചു

 

ഡോക്ടർ രജിത് കുമാറിനോട് പൊട്ടിത്തെറിച്ച് രേഷ്മ. രജിത് വിവാഹ കാര്യങ്ങൾ രേഷ്മയോട് സംസാരിച്ചിരുന്നു. എന്നാൽ രേഷ്മക്ക് വിവാഹം പോലുള്ള ചട്ടക്കൂടുകളെ വിശ്വാസമില്ലെന്ന് താല്പര്യമില്ല എന്ന് പറഞ്ഞിരുന്നു. കുട്ടികൾ കുടുംബം അതിനൊന്നും ഇപ്പോൾ താല്പര്യമില്ല എന്നാണ്രേഷ്മ പറഞ്ഞിരുന്നത് . എന്നാൽ ഇതിനെ വളച്ചൊടിച്ചാണ് രജിത് മോഹൻലാലിന്റെ മുൻപിൽ അവതരിപ്പിച്ചത്. രേഷ്മക്ക് കുട്ടികളെ ഇഷ്ടമല്ല എന്ന രീതിയിലാണ് പറഞ്ഞത്. എന്നാൽ രേഷ്മ അപ്പോൾ തന്നെ അതിനെ എതിർത്ത് സംസാരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കരുതെന്ന് താക്കിത് ചെയ്തിരുന്നു.

 

ഇത് കുടുംബ പ്രേക്ഷരുടെ അടുത്ത് നിന്ന് രേഷ്മയോട് വിരോധം വരാൻ സാധ്യതയുണ്ട്. രജിത് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലെന്ന് മറ്റുള്ളവരും ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. ഇതിന് പുറമെ രേഷ്മയുടെ കിടക്ക വൃത്തിയാക്കിയെന്നും അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞ് രേഷ്മ രജിത് കുമാറിനോട് വീണ്ടും പൊട്ടിത്തെറിച്ചിരുന്നു . കിടക്ക വൃത്തിയാക്കല്‍ ഹൗസ് കീപ്പിംഗ് ഡ്യൂട്ടിയില്‍ പെടില്ലെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും ഇനി അത് ചെയ്യരുതെന്നും രേഷ്മ പറയുന്നുണ്ട്. സ്ത്രീകളുടെ കിടക്കയിൽ പലതും ഉണ്ടാകും. അതിനാൽ തന്ന തന്റെ കിടക്ക വൃത്തിയാക്കേണ്ടേന്നു രേഷ്മ പറഞ്ഞു. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഇനി ചെയ്യില്ലെന്ന് പറഞ്ഞതിന ശേഷം രജിത് കുമാർ അവിടെ നിന്ന് പോകുകയായിരുന്നു.

 

ബിഗ് ബോസ് ഹൗസിലെ പക്വതയാർന്ന മത്സരാർത്ഥിയാണ് മഞ്ജു പത്രോസ് . ഇതുവരെയും അനാവശ്യ വഴക്കുകളോ , അനാവശ്യ സംസാരമോ മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ അവിടെയും രജിത് വില്ലനായി തന്നെ ഉണ്ട്. സാധാരണ സംസാരത്തിന്റെ ഇടയിൽ രജിത് സംസ്കാര ശൂന്യനായാണ് മഞ്ജുവിനോട് സംസാരിച്ചത്. സീരിയസായി സംസാരിക്കുന്ന സമയത്ത് രജിത് "പറയണം " എന്ന കാര്യത്തിൽ "പണയണം" എന്ന് പറഞ്ഞ്. ഇത് കേട്ടതും മഞ്ജു പ്രതികരിച്ചിരുന്നു. " താങ്കൾ ഒരു അധ്യാപകനല്ലേ ഇത്തരത്തിലുള്ള ഭാഷയാണോ ഉപയോഗിക്കുക എന്നതായിരുന്നു ചോദ്യം. ഇനി രജിത്തിനോട് ഒരിക്കലും മിണ്ടില്ലെന്നും മഞ്ജു പ്രഖ്യാപനം നടത്തിയിരുന്നു.

 


പ്രശസ്തി നേടാം രജിതിനെ കണ്ടിട്ട് , തെസ്നി ഖാനും ട്രോളി

 

കളി മുറുകും തോറും മോണിങ് ആക്ടിവിറ്റിയും കടുപ്പിക്കുകയാണ്. ബിഗ് ബോസിൽ എങ്ങനെയൊക്കെ പ്രശസ്തി നേടാം എന്നതിനെ കുറിച്ച് സംസാരിക്കുന്നതായിരുന്നു ടാസ്ക്ക്. ഇത് ഏറ്റവും ഒടുവിൽ കയ്യാങ്കളിയിലാണ് അവസാനിച്ചത്.തെസ്നി ഖാനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. നമ്മൾ നമ്മളായി തന്നെ ബിഗ് ബോസ് ഹൗസിൽ നിൽക്കണം. ഇവിടെ അഭിനയം വേണ്ട, എന്നാൽ അഭിനയിക്കുന്നവർ ഉണ്ടാകാം. അഭിനയിക്കുന്നത് കണ്ടുപിടിക്കാൻ പറ്റില്ല. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ അഭിനയിക്കാൻ പറ്റില്ല. അവരുടെ യഥാർഥ സ്വഭാവം പുറത്തു വരും.തെസ്നി ഉദാഹരണമായി രജിത് കുമാറിന്റെ പേര് എടുത്ത് പറഞ്ഞിരുന്നു.

 

രജിത് ഏട്ടൻ ചെയ്യുന്നത് ബിഗ് ബോസ് പ്രശസ്തിയാകുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ പല ഹൗസിലുള്ള രീതിയെ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു തെസ്നി പറഞ്ഞത്. തെസ്നിഖാന്റെ അഭിപ്രായത്തോട് മറ്റ് മത്സരാർഥികളും പിൻതാങ്ങുകയും ചെയ്തു. വിഷയത്തിൽ സുരേഷ് ഇടപെട്ടതോടെ പ്രതികരിച്ച് രജിത് കുമാർ രംഗത്തെത്തുകയായിരുന്നു. തന്നെ തല്ലാൻ തോന്നുന്നുണ്ടെങ്കിൽ തല്ലാം എന്ന് പറഞ്ഞു കൊണ്ട് രജിത് കുമാർ സുരേഷിന്റേയും സുജോയുടേയും അടുത്തേയ്ക്ക് പോകുകയായിരുന്നുഎന്നാൽ അത് പ്രകോപിക്കുകയാണെന്ന് ആരും അനങ്ങരുതെന്ന് എല്ലാവരും പരസ്പരം പറഞ്ഞു. അതോടെ രജിത്തിന്റെ ആ കളിയും പൊളിഞ്ഞു.

 

രജിത് കുമാർ സംസാരിക്കുന്നത് കേട്ടാൽ മുഖത്ത് അടിച്ചു പോകും

 

ബിഗ്ബോസ് ഹൗസിൽ നിന്ന് ആദ്യം എലിമിനേറ്റ് ആയ രജനി ചാണ്ടി രജിത് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ "രജിത് കുമാറുമായുള്ള അഭിപ്രായഭിന്നതയെ കുറിച്ചും രാജിനി ചാണ്ടി പറയുന്നു. അയാൾ സംസാരിക്കുന്നത് കേൾക്കാൻ പോകാറില്ല. കേട്ടാൽ ചിലപ്പോൾ മുഖത്ത് അടിച്ചു പോകും. ബിഗ് ബോസില്‍ വന്ന് മുത്തശ്ശി അവിടെ അടിയുണ്ടാക്കി എന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് രജിത് കുമാർ ഇരിക്കുന്ന ഭാഗത്ത് താൻ പോകാത്തതെന്നും രാജിനി ചാണ്ടി സൂചിപ്പിച്ചു. ഒരു അധ്യാപകനെന്ന് പറയാനുള്ള യാതൊരു സംഗതികളും അയാൾക്കില്ല. നില്‍ക്കുന്നിടത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും. പല പ്രായത്തിലുളള പെണ്‍കുട്ടികള്‍ അവിടെയുളളതാണ്."

 

 

OTHER SECTIONS