ചങ്കിൽ കയറി ചോരയിൽ പതിഞ്ഞിട്ട് 17 വർഷം, ഹൃദയം തൊട്ട് വീണ്ടും ബിജിബാൽ

By online desk.21 06 2019

imran-azhar

അതിതീവ്രമായ പ്രണയത്തെ മരണത്തിനു പോലും തോൽപ്പിക്കാനാകില്ലെന്നു വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. അത്രമേൽ പരിശുദ്ധമായിരുന്നു ഇരുവര്‍ക്കുമിടയിലെ പ്രണയമെങ്കിൽ പ്രിയപ്പെട്ടവളുടെ അസാന്നിധ്യത്തിൽ പോലും ആ ഓർമകൾ തേടിവരും.പ്രണയത്തിന്റെ പതിനേഴു വർഷം പൂർത്തിയാക്കുമ്പോൾ ഭാര്യ ശാന്തിയുടെ ഓർമകൾ പങ്കുവെക്കുകയാണ് ബിജിബാൽ. ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ:

 

അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിയ്ക്കും മായ്ക്കുവാനാമോ..

 

ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം.. എന്ന് ശാന്തിക്കൊപ്പമുള്ള ഒരു ഛായാചിത്രം പങ്കു വെച്ച് ബിജിബാല്‍ കുറിച്ചു.

 

ഓര്‍മകള്‍ക്ക് മരണമില്ലെന്നും നീ തന്നെയാണെന്റെ ശക്തിയെന്നും വരച്ചു ചേര്‍ത്ത ടാറ്റൂവായി ബിജിബാല്‍ തന്റെ കൈത്തണ്ടയില്‍ പതിപ്പിച്ചിരുന്നു. മനുഷ്യനേ മരണമുള്ളൂ. ഓര്‍മകള്‍ക്ക് മരണമില്ല. പ്രിയപ്പെട്ടവര്‍ വിട്ടുപിരിഞ്ഞാലും അവരുടെ ഓര്‍മ്മകളും അവര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളും എന്നും നിലനില്‍ക്കും. ആ ഓര്‍മകളായിരിക്കും പിന്നീടുള്ള യാത്രയ്ക്കുള്ള നമ്മുടെ പ്രചോദനവും. ഈ സത്യം സംഗീതസംവിധായകന്‍ ബിജിബാലിനോളം മനസ്സിലാക്കിയവര്‍ വേറെ ഉണ്ടാവില്ല. ഇടയ്ക്കിടെ പങ്കു വെക്കുന്ന വീഡിയോകളിലൂടെ വിട്ടു പിരിഞ്ഞു പോയ പ്രിയതമയുടെ ഓര്‍മ്മകളെ മതി വരുവോളം പുല്‍കാറുണ്ട്, ബിജിബാല്‍.

 

നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്ന ശാന്തി രണ്ടു വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നാണ് മരണപ്പെടുന്നത്.

OTHER SECTIONS