ഹോളിവുഡിലെ ഏറ്റവും മോശപ്പെട്ട കലക്ഷൻ ചിത്രം ബില്യണയർ ബോയ്സ് ക്ലബ്

By BINDU PP.23 Aug, 2018

imran-azhar

 

 

ഹോളിവുഡ് സിനിമയുടെ ഏറ്റവും വലിയ പരാജയമായി കെവിൻ സ്പേസിയുടെ ബില്യണയർ ബോയ്സ് ക്ലബ് എന്ന ചിത്രം നേരിട്ടത്. ഹോളിവുഡ് ചിത്രങ്ങളിൽ ഇങ്ങനെ ഒരു വലിയൊരു നഷ്ടം ഇതുവരെയും സംഭവിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യദിവസം നേടാനായത് വെറും 126 ഡോളര്‍ കലക്ഷന്‍. (ഏകദേശം 8800 രൂപ). ഏകദേശം പത്ത് തിയേറ്ററിലെ കളക്ഷനാണ് ഇത്. ഇതാദ്യമായാണ് ഇങ്ങനെ ഒരു ചിത്രത്തിന് മോശപ്പെട്ട കളക്ഷൻ കിട്ടിയത്. ഒരു ടിക്കറ്റിന് ശരാശരി 9 ഡോളറാണ് യുഎസിലെ നിരക്ക്. അങ്ങനെ നോക്കിയാല്‍ സിനിമ കാണാന്‍ ടിക്കറ്റ് എടുത്തത് വെറും 14 പേര്‍. സിനിമയുടെ ഒരാഴ്ചത്തെ കലക്ഷൻ 618 ഡോളർ.

 

രണ്ടുതവണ മികച്ച നടനുള്ള ഓസ്‌കർ കരസ്ഥമാക്കിയ സ്പേസിയാണ് ചിത്രത്തിലെ പ്രധന വേഷത്തെ കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമ ജേർണയിലെ ഏറ്റവും മോശപ്പെട്ട ചിത്രമായി ഇതിനെ പറയാമെന്ന് നീരുപകർ ഒന്നടങ്കം പറയുന്നു. എന്നാൽ നടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിൽ സ്പേസിക്ക് സപ്പോര്‍ട്ടിങ് റോള്‍ മാത്രമാണുള്ളത്. ടാറന്‍ എഗേര്‍ട്ടന്‍, എമ്മാ റോബോര്‍ട്ടസ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. സിനിമയുടെ ചിത്രീകരണ സമയത്ത് സ്പേസിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഹോളിവുഡിലും സ്പേസിക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ഹൗസ് ഓഫ് കാർഡ്സ് എന്ന വെബ് സീരിസിന്റെ അവസാന സീസണിൽ നിന്നും സ്പേസിയെ പുറത്താക്കിയിരുന്നു.