നിക്കിന് പിറന്നാള്‍ സർപ്രൈസ്‌ കൊടുത്ത് പ്രിയങ്ക

By BINDU PP.16 Sep, 2018

imran-azhar

 


ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര തന്റെ ഭാവി വരന്‍ നിക് ജൊനാസിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. പ്രിയങ്കയും കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്നാണ് നിക്കിന് പിറന്നാൾ സർപ്രൈസ്‌ കൊടുത്തത്. പ്രിയങ്കയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സർപ്രൈസ്‌ കൊടുത്ത ചിത്രങ്ങൾ വന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിക്കിന്റെ ചിത്രത്തിനൊന്നും ബര്‍ത്ത്‌ഡേ വീക്കെന്‍ഡ് ബിഗിന്‍സ് എന്നാണ് പ്രിയങ്ക കുറിച്ചിട്ടിരിക്കുന്നത്.പ്രിയങ്കയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബെയ്‌സ്‌ബോള്‍ മാച്ചിന് പോയാണ് നിക് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഏയ്ഞ്ചല്‍ സ്‌റ്റേഡിയത്തില്‍ നിന്നും എല്ലാവര്‍ക്കുമൊപ്പമുള്ള ചിത്രവും നിക് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിക്കിന്റെ സഹോദരന്‍ ജോ ജൊനാസും ചിത്രത്തിലുണ്ട്.

 


നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും വിവാഹ നിശ്ചയം. ഇന്നലേയും പ്രിയങ്ക നിക്കിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും വിവാഹ തിയ്യതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഒക്ടോബറില്‍ വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്.

OTHER SECTIONS