പൃഥിക്ക് വേറിട്ട പിറന്നാള്‍ ആശംസ; പഴയ കാല ചിത്രം പങ്കുവെച്ച് ബാബു ആന്റണി

By online desk.18 10 2019

imran-azhar

 

 

മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജിന്റെ ജന്മദിനമായിരുന്നു ഒക്ടോബര്‍ 16. സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടനവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പൃഥിക്ക് പിറന്നാള്‍ ആശംസകളുമായെത്തിയത്. നടന്‍ ബാബു ആന്റണിയാണ് ഇതില്‍ ഏറ്റവും രസകരമായ ആശംസകള്‍ പങ്കുവച്ചത്. കുട്ടിയായിരുന്ന പൃഥ്വിയുടെയും താരമായ ശേഷമുള്ള പൃഥ്വിയുടെയും തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തു വച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ ആശംസകള്‍ കുറിച്ചത്.


1989 ല്‍ 'കാര്‍ണിവല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയതാണ് ബാബു ആന്റണി പങ്കുവച്ച പഴയ ചിത്രം. ബാബു ആന്റണിയുടെ മടിയില്‍ കുട്ടിയായ പൃഥ്വി ഇരിക്കുന്നതാണ് ആ ചിത്രം. രണ്ടാം ചിത്രം 2017 ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച 'എസ്ര'യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയതും

ബാബു ബാബു ആന്റണിയുടെ പോസ്റ്റും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്.

 

OTHER SECTIONS