സഞ്ജയ് ദത്തിന്റെ പുതിയ ലുക്ക് വൈറല്‍

By ഓണ്‍ലൈന്‍.02 11 2020

imran-azhar

അര്‍ബുദത്തെ തോല്‍പ്പിച്ച് തിരികെയെത്തിയ ബോളിവുഡിന്റെ പ്രിയ നടന്‍ സഞ്ജയ് ദത്തിന്റെ പുതിയ ലുക്ക് വൈറല്‍. അധികം വൈകാതെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും 61കാരനായ താരം വ്യക്തമാക്കി. താരത്തിന്റെ പുതിയ ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്ത് മുതല്‍ മുംബയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ ഇരട്ടക്കുട്ടികളുടെ പത്താം പിറന്നാള്‍ ദിനത്തിലാണ് രോഗംഭേദമായി തിരികെയെത്തിയ വിവരം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികള്‍ക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്‍കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും. കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും കോകിലബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിനോടും ഞാന്‍ പ്രത്യേകം നന്ദിയുള്ളവനാണ്. വിനയത്തോടെയും നന്ദിയോടെയും... ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

 

OTHER SECTIONS