മമ്മൂട്ടിയെ ഇഷ്ടമാണ് ;ലിസ്റ്റില്‍ എപ്പോഴും ഒന്നാം സ്ഥാനം ദുല്‍ഖറിനെന്ന് ഫ്‌ളോറ സൈനി

By BINDU PP.13 Sep, 2018

imran-azhar

 

 


മലയാളികളുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന് കേരളത്തിൽ മാത്രമല്ല ആരാധക വൃത്തം. മറിച്ച് ബോളിവുഡിലും ആരാധകർ നിറഞ്ഞുനിൽക്കുകയാണ്. ബോളിവുഡിലേക്ക് നടന്റെ ചുവടുവെപ്പ് വളരെ മികച്ചതായിരുന്നു. ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കർവാൻ. കർവാൻ കണ്ട് നിരവധിയാളുകൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് സുന്ദരി ഫ്‌ളോറ സൈനിയും തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ് എന്നാൽ ലിസ്റ്റില്‍ എപ്പോഴും ഒന്നാം സ്ഥാനം ദുല്‍ഖറിനാണ് എന്ന് നടി വെളിപ്പെടുത്തി.ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഐഎഎന്‍എസുമായുള്ള അഭിമുഖത്തിനിടയിലാണ് നടി തുറന്ന് പറഞ്ഞത്.


കര്‍വാന്‍ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറുമൊത്ത് അഭിനയിക്കണം എന്നുള്ളത്. അദ്ദേഹം വളരെ സുന്ദരനാണ്. എനിക്ക് വളരെ ഇഷ്ട്‌പ്പെട്ടുവെന്ന് സൈനി പറയുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം എന്നുണ്ട്. പക്ഷേ എന്റെ ലിസ്റ്റില്‍ എപ്പോഴും ഒന്നാം സ്ഥാനം ദുല്‍ഖറിനാണ്. മലയാളത്തില്‍ അഭിനയിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. ബോളിവുഡ് ഹൊറര്‍ ചിത്രമായ സ്ത്രീയില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്‌ളോറ സൈനി. ഫ്‌ളോറയുടെ അഭിനയത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു. രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘സ്ത്രീ’ ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്.

OTHER SECTIONS