ഹൃദയാഘാതം: ബോളിവുഡ് താരം സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.02 09 2021

imran-azhar

 

 

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

 

നിരവധി ടിവി ഷോകളിലും സിനിമകളിലും റിയാലിറ്റി ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

 

ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

 

ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.

 

അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

 

ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയും അവതാരകനുമായെത്തി.

 

OTHER SECTIONS