കാളിയനോടൊപ്പം കൂടാൻ ക്ഷണിച്ച് പൃഥ്വിരാജും ടീമും

By online desk.16 02 2020

imran-azhar

 

പൃഥ്വിരാജ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. വേണാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയന്‍ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന വീരനായക സിനിമ കാളിയനിലേക്ക് പുതിയ അഭിനേതാക്കളെ തിരയുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാളിയന്റെ ഭാഗമാവാന്‍ അവസരമെന്നും 7നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാമെന്നും കാളിയന്‍ ടീം പറയുന്നു. ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോള്‍ സന്ദേശം. ഒരു മിനുട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും ഫോട്ടോസും ഉൾപ്പെടെ മാര്‍ച്ച് 15നകം www.kaaliyan.com എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

 

 

 

 

ബി.ടി.അനില്‍ കുമാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്. മഹേഷാണ്. സുജിത് വാസുദേവ് ആണ് ക്യാമറ. അനില്‍ കദുവയാണ് നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ ടീസറിന്റെ സംഗീതസംവിധാനം. ശങ്കര്‍-എഹ്സാന്‍-ലോയ് ടീം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് കാളിയന്‍.

 

 

OTHER SECTIONS