2019ൽ ആദ്യം പീഡനത്തിനിരയായി, പിന്നീട് 4 തവണ പീഡിപ്പിച്ചു; നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിക്കെതിരെ യുവതിയുടെ പരാതി

By Sooraj Surendran.20 07 2020

imran-azhar

 

 

കൊച്ചി: മലയാള സിനിമ രംഗത്ത് കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കാസ്റ്റിങ് കൗച്ചിന് അറിഞ്ഞോ അറിയാതെയോ ഇരകളായിട്ടുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് നാണക്കേടായി അത്തരമൊരു പരാതിയാണ് ഉയർന്നിരിക്കുന്നത്. പ്രമുഖ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെയാണ് പരാതിയുമായി ഇരുപതുകാരിയായ പെൺകുട്ടി രംഗത്തെത്തിയിരിക്കുന്നത്.

 

2019 ജനുവരിയിൽ ആൽവിൻ ആദ്യം പീഡനത്തിനിരയാക്കി, പിന്നീട് നാല് തവണ വീണ്ടും പീഡിപ്പിച്ചുവെന്നും മോഡലിംഗ് രംഗത്തും സജീവമായ പെൺകുട്ടി പറയുന്നു. എറണാകുളം പനന്പള്ളി നഗറിലെ ആല്‍വിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ആൽവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നന്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ആല്‍വിൻ ആന്റണിയെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിൻ ആന്‍റണി.

 

OTHER SECTIONS