സ്വാമി അങ്ങനെ അങ്ങുപോകാൻ ഉദ്ദേശിച്ചിട്ടില്ല..! സേതുരാമയ്യർ വീണ്ടുമെത്തുന്നു

By Sooraj Surendran.19 10 2019

imran-azhar

 

 

നിഗൂഢതകളെ കൗശലം കൊണ്ട് തുറന്നുകാട്ടി മെഗാസ്റ്റാർ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രമാണ് സേതുരാമയ്യർ. മാമാങ്കം സിനിമയുടെ ഡബ്ബിങ്ങിനിടെ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും മമ്മൂട്ടിയുമായി സേതുരാമയ്യരുടെ തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടത്തിയെന്നും മമ്മൂട്ടി ആഹ്ലാദത്തോടെ കൈ കൊടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. 2020ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. സി.ബി.ഐ ചലച്ചിത്ര പരമ്പരയിലെ അഞ്ചാംഭാഗം ക്രൂരമായ ജീവനെടുക്കലുകളുടെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണ് അവതരിപ്പിക്കുകയെന്നാണ് വിവരം. 'ബാസ്‌ക്കറ്റ് കില്ലിംഗ്' എന്നാണ് പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ പേരെന്നാണ് വിവരം. സ്വർഗ്ഗ ചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം. 1988ലാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ (2004), നേരറിയാൻ സി.ബി.ഐ (2005) തുടങ്ങിയവാണ് തുടർചിത്രങ്ങളായി എത്തിയത്. മമ്മൂട്ടി,സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ,സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അ‌ഞ്ചാം ഭാഗത്തിലും ഒരുമിക്കും. വളരെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

 

OTHER SECTIONS