ആ ഫ്ലാറ്റിൽ ഞങ്ങൾ മൂന്ന് പേരും മരണപ്പെട്ടേക്കാമായിരുന്നു; ചന്ദ്ര ലക്ഷ്മൺ

By Sooraj Surendran.07 09 2019

imran-azhar

 

 

ഒരു സമയത്ത് വളരെ തിരക്കുള്ള താരമായിരുന്നു ചന്ദ്ര ലക്ഷ്മൺ. 2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര, തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. വീടുമായി ബന്ധപ്പെട്ട മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.

 

ചന്ദ്രയുടെ വാക്കുകൾ...

 

ഞാന്‍ രണ്ടാം കസില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വര്‍ഷം മാത്രമേ അവിടെ താമസിക്കാനായുള്ളൂ. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാള്‍ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങള്‍ വിറ്റു. അതിനുശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി.അച്ഛൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്, അമ്മ ബാങ്ക് ഉദ്യോഗസ്ഥയും. അച്ഛന് സ്ഥലം മാറ്റം കിട്ടി ചെന്നൈയിലെത്തിയതോടെ അവിടെയൊരു ഫ്ലാറ്റ് വാങ്ങി താമസം ആരംഭിച്ചു. എന്നാൽ ആ ഫ്ലാറ്റിൽ ഞങ്ങൾ മൂന്ന് പേർക്കും മരണത്തിന് വരെ കാരണമായേക്കാവുന്ന അപകടങ്ങൾ ഉണ്ടായി. തുടർന്ന് ഫ്ലാറ്റിന്റെ വാസ്തു നോക്കിയപ്പോൾ ധാരാളം പ്രശ്നങ്ങൾ കണ്ടെത്തി. ഈ പ്രശ്നങ്ങൾ കാരണം ഫ്ലാറ്റ് വിൽക്കുകയും, അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയുമായിരുന്നുവെന്ന് ചന്ദ്ര ലക്ഷ്മൺ പറയുന്നു. വാടകവീടായാലും മറ്റൊരു വീടിനോടും തോന്നാത്ത അടുപ്പം ഈ വീടിനോട് തോന്നിയിട്ടുണ്ട് ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചത് ഈ വാടക വീട്ടിൽ വെച്ചായിരുന്നുവെന്നും ചന്ദ്ര ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 

ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ പ്രേക്ഷക ശ്രദ്ധ നേടിയത്.

 

OTHER SECTIONS