സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കുന്ന ചതുരം; സെക്കന്റ് ലുക്ക് പുറത്ത്

By mathew.23 07 2021

imran-azhar


റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. ഗ്രീന്‍വിച് എന്റര്‍ടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിന്ന് എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചിത്രമാണ് ചതുരം.

 

സിദ്ധാര്‍ഥ് ഭരതന്‍, വിനോയ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പ്രദീഷ് വര്‍മ്മ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

നിദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നിവയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

OTHER SECTIONS