ചിരുവിൻ്റ ആഗ്രഹപ്രകാരമായിരുന്നു ബേബി ഷവർ ആഘോഷങ്ങൾ ഒരുക്കിയത്: മേഘ്‌ന

By Sooraj Surendran.09 10 2020

imran-azhar

 

 

ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മേഘ്ന ഇതാദ്യമായി മനസ് തുറക്കുന്നു. "ലോക്ക്ഡൗൺ നോക്കുമ്പോൾ കോവിഡ് 19 നോട് ഞങ്ങൾ കടപ്പെട്ടിരിക്കുകയാണ്. മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും താൻ ചിരുൻ്റെ കൂടെ തന്നെയായിരുന്നുവെന്നും മേഘ്ന പറഞ്ഞു. ആദ്യത്തെ കുഞ്ഞ് വരുന്ന സന്തോഷത്തോടെയുള്ള ആ ദിവസങ്ങൾ ഞങ്ങളുടെ കുടുംബമടക്കം വലിയ ആഘോഷത്തിലായിരുന്നു" മേഘ്‌ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേഘ്‌ന പങ്കുവെച്ച തന്റെ ബേബി ഷവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരുവിന്റെ ആഗ്രഹ പ്രകാരമാണ് അത്തരമൊരു ആഘോഷം ഒരുക്കിയതെന്നും മേഘ്‌ന പറഞ്ഞു. ജൂൺ ഏഴിന് മുമ്പുള്ള ദിവസത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെല്ലാം വെറുതെ ഓർക്കാറുണ്ടെന്നും മേഘ്‌ന ആഗ്രഹം പങ്കുവെച്ചു.

 

OTHER SECTIONS