നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

By online desk .07 06 2020

imran-azhar

 

ബംഗളൂരു: കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു .39 വയസായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി മേഘ്ന രാജ് ആണ് ഭാര്യ. നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനുമാണ്. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കടുത്ത നെഞ്ചു വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ചിരഞ്ജീവിയെ ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , 2009 പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്കുള്ള കടന്നു വരവ് , ശിവാർജ്ജുന ആണ് അവസാന ചിത്രം, 2018ലായിരുന്നു മേഘ്ന രാജുമായുള്ള വിവാഹം.

OTHER SECTIONS