ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം; 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിംഗ് വീഡിയോ പുറത്ത്

By mathew.14 08 2019

imran-azhar

 

ചിരഞ്ജീവി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിംഗ് വീഡിയോ പുറത്ത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ചരിത്ര സിനിമയായ 'സെയ് റാ നരസിംഹ റെഡ്ഡി'യിലെ ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗങ്ങള്‍ക്ക് മാത്രമായി 55 കോടി രൂപയാണ് ചിലവഴിക്കുന്നത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യുന്നത്. അമിതാഭ് ബച്ചനാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

 

OTHER SECTIONS