സ്വര്‍ഗത്തില്‍നിന്നും വന്ന ആ മാലാഖ ഞങ്ങളുടെ ജീവിതം ഒരു മുത്തശ്ശിക്കഥയാക്കി

By ബിന്ദു .19 12 2018

imran-azhar

 


മലയാളത്തിന്റെ വാനമ്പാടിയുടെ മുഖത്തെ ആ ചിരി മാഞ്ഞ ദിവസം ഏഴുവര്ഷങ്ങള്ക്ക് മുൻപ് ഇന്നലെയായിരുന്നു. നന്ദന എന്ന് പേരിട്ട മോളുടെ അകാലത്തിലുള്ള മരണത്തിൽ ഓരോ മലയാളികളും ഞെട്ടിയിരിന്നു. പിന്നിടും വിഷമങ്ങളെ മാറ്റിനിർത്തി ചിത്ര ആരാധകർക്ക് വേണ്ടി പാടി...... മറ്റുള്ളവർക്ക് ആശ്വാസമേകി . ഇന്നലെ തന്റെ മകളെ വീണ്ടും ഓർമിച്ചിരിക്കുകയാണ് ചിത്ര. ഏഴു വർഷം മുൻപ് ജീവിതത്തിൽ നിന്നു വിട പറഞ്ഞുപോയ നന്ദന നീറുന്ന ഒരോർമ്മയായി ഇപ്പോഴും പ്രിയപ്പെട്ടവരെ നൊമ്പരപ്പെടുത്തുന്നു.ഇപ്പോഴും നന്ദനയുടെ ഓർമ്മയിൽ ജീവിക്കുന്ന മലയാളത്തിന്റെ വാനമ്പാടി, ഇത്തവണയും മറക്കാതെ മകൾക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നു.

 


സ്വര്‍ഗത്തില്‍നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യവും. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍. ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ലാണ് കെ.എസ് ചിത്ര വിജയശങ്കർ ദമ്പതികൾക്ക് മകൾ ജനിക്കുന്നത്.2011 ലാണ് ചിത്രയുടെ മകള്‍ നന്ദന ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനും 2002ല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത്.

OTHER SECTIONS