ഒടുവിൽ ചിയാൻ ട്വിറ്ററിൽ; ആദ്യ പോസ്റ്റ് വൈറൽ

By santhisenanhs.13 08 2022

imran-azhar

 

കോബ്ര, പൊന്നിയിൻ സെൽവൻ 1 എന്നീ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി, നടൻ ചിയാൻ വിക്രം സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ തൻറെ ഔദ്യോഗിക അക്കൗണ്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ @chiyaan എന്ന യൂസർ നെയിമിൽ ആണ് ആരംഭിച്ചിരിക്കുന്നത്.

 

വിക്രമിന്റെ ട്വിറ്ററിലെ ആദ്യ പോസ്റ്റ് ട്വിറ്ററിൽ തന്റെ വരവ് അറിയിച്ചുകൊണ്ട് ആരാധകർക്ക് നൽകിയ ഒരു വീഡിയോ സന്ദേശം ആയിരുന്നു

 

വന്നത് കുറച്ച് താമസിച്ചുപോയി എന്നറിയാം. ട്വിറ്റർ ആരംഭിച്ചിട്ട് ഏതാണ്ട് 15 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതാണ് ശരിയായ സമയം എന്ന് തോന്നുന്നു. ഇത് പാ.രഞ്ജിത്ത് ചിത്രത്തിലെ എൻറെ പുതിയ വേഷപ്പകർച്ചയാണ്, ഇത്തരം ഒരുപാട് കാര്യങ്ങൾ ആരാധകരുമായി നേരിട്ട് പങ്കുവയ്ക്കാം എന്ന് എല്ലാവരും പറയാറുണ്ട്.

 

സോഷ്യൽ മീഡിയയിൽ എന്നോട് വളരെയധികം സ്നേഹം പ്രേക്ഷകർ കരുതി വെക്കുന്നുണ്ട് എന്ന് ആളുകൾ എന്നോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് സ്വയം ആസ്വദിക്കുവാനും അനുഭവിക്കുവാനും. ഞാനിപ്പോൾ ട്വിറ്ററിൽ വന്നിരിക്കുന്നു, ലോകമെമ്പാടുമുള്ള എല്ലാവരോടും ഞാൻ സ്നേഹം പങ്കുവെക്കുന്നു, നമ്മുക്ക് ഇനി ഇവിടെ കാണാം എന്നും താരം കൂട്ടിച്ചേർത്തു.

OTHER SECTIONS