ചങ്ക്സിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

By praveen prasannan.08 Aug, 2017

imran-azhar

തൃശൂര്‍: ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രം ചങ്ക്സ് ന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ രണ്ട് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.

ഇവര്‍ വടക്കാഞ്ചേരി ന്യൂരാഗം തിയേറ്റില്‍ നിന്നാണ് ക്യാമറ ഉപയോഗപ്പെടുത്തി ചിത്രം പകര്‍ത്തിയത്. പകര്‍ത്തിയത് മെസേജിംഗ് ആപ്ളിക്കേഷന്‍ ടെലഗ്രാം വഴി പ്രക്ഷേപണം ചെയ്യുകയായിരുന്നു.

ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ചിത്രത്തെ തകര്‍ക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ചങ്ക്സ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു.

 

 

 

OTHER SECTIONS