സിനിമ സീരിയൽ നാടക നടി പുഷ്പകല അന്തരിച്ചു

By online desk .21 07 2020

imran-azhar

 

ആലപ്പുഴ: സിനിമ സീരിയൽ നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയിൽ പുഷ്പകല അന്തരിച്ചു . അറുപത്തിയൊന്ന് വയസായിരുന്നു . കാൻസർ ബാധിതയായി ദീർഘനാളായി ചികിത്സയിലായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവാണ്. നാടക, സിനിമ, സീരിയല്‍ നടനായ വി. ഡി. ശിവാനന്ദനാണ് ഭര്‍ത്താവ്.

 


ഹരിപ്പാട് കരുവാറ്റ എഴുത്തുകാരൻ വീട്ടിൽ വാസുപിള്ളയുടെ മകൾ പുഷ്കല 14–ാം വയസ്സിൽ വേലുത്തമ്പി ദളവ എന്ന നൃത്തനാടകത്തിലൂടെ അഭിനയ രംഗത്തെത്തിയത്. 1978 ൽ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവർഷത്തിൽ അഭിനയിക്കാനെത്തിയ പുഷ്കല അതിന്‍റെ ഉടമയും പ്രശസ്ത നാടക, സിനിമ, സീരിയൽ നടനുമായ വി.ഡി.ശിവാനന്ദനെ വിവാഹം കഴിച്ചു.

 


ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ്, മുത്തുവിന്റെ സ്വപ്നവും മീരയുടെ ദുഃഖവും, കാശി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, കനല്‍ക്കിരീടം, കായംകുളം കണാരന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വലതും ചെറുതുമായ വേഷങ്ങള്‍ പുഷ്‌ക്കല ചെയ്തു. സ്നേഹക്കൂട് എന്ന സീരിയലില്‍ പുഷ്‌ക്കലയും ശിവാനന്ദനും ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെ അഭിനയിച്ചു.

 

1985 ല്‍ എസ്എല്‍ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയില്‍ ശിവാനന്ദന്റെ നായികയായി വേദിയില്‍ തിരിച്ചെത്തി. പിന്നീട് കലാലോകത്ത് സജീവമായപ്പോഴായാണ് പുഷ്പകല അർബുദ രോഗബാധിതയാകുന്നത് അതോടെ അഭിനയം നിർത്തുകയായിരുന്നു മക്കള്‍: സേതുലക്ഷ്മി, ശ്രീലക്ഷ്മി.

 

 

OTHER SECTIONS