'കുഞ്ഞിന്റെ അച്ഛനെന്തിയെ?' പുതിയ കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ

By web desk.27 11 2021

imran-azhar

 

മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ.നവ്യയെ കാണുമ്പോൾ ആദ്യം മനസിലേയ്ക്ക് എത്തുന്നത് കൃഷ്ണ ഭക്തയായ ബാലാമണിയുടെ മുഖമാണ്.മോഡേണായി വന്നാലും നാട്ടിൻ പുറത്തുകാരിയായ നിഷ്കളങ്കയായ ബാലാമണിയെ നവ്യയിൽ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.

 

നവ്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ സിനിമ കൂടിയായിരുന്നു രഞ്ജിത്തിന്റെ നന്ദനം. ഇഷ്ടമായിരുന്നു ആദ്യ സിനിമ എന്നാൽ അമ്പതിൽ താഴെ സിനിമകളിൽ മാത്രമാണ് നവ്യ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തിലെല മുൻനിര നായികയാണ് താരം.

 

വിവാഹത്തോടെ സിനിമയിൽ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു.ഇപ്പോൾ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് നവ്യാ നായർ. 2010ൽ ആയിരുന്നു നവ്യയുടെ വിവാഹം സന്തോഷം മേനോൻ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷങ്ങളുടെ ഘോഷയാത്രയാണ് നവ്യയുടെ ജീവിതത്തിൽ പുതിയ വാഹനം സ്വന്തമാക്കിയതും മകന്റെ പിറന്നാൾ ആഘോഷവും ഈ ആഴ്ചയിലായിരുന്നു.ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ സജീവമായ നവ്യ അപ്പോൾ തന്നെ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു.

 

'എന്റെ ലോകം... എന്റെ കരുത്ത്… ജന്മദിനാശംസകൾ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാൻ. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം' എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായർ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭർത്താവ് സന്തോഷിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു.

 

സന്തോഷ് ആഘോഷങ്ങളിൽ നവ്യയ്ക്കൊപ്പം എത്താതിരുന്നതെന്ന് നവ്യയെ അടുത്തറിയുന്നവർക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ നിരവധി കമന്റുകളാണ് ഭർത്താവ് എവിടെ?, കു‍ഞ്ഞിന്റെ അച്ഛൻ എവിടെ? എന്നെല്ലാം ചോദിച്ച് പ്രത്യക്ഷപ്പെട്ടത്.

 

ഇത്തരത്തിലുള്ള കമന്റുകൾ വർധിച്ചതോടെ താരത്തിന്റെ ആരാധകർ തന്നെ സംശയവുമായി എത്തിയവർക്ക് മറുപടി നൽകി. മറ്റുള്ളവരുടെ ഭർത്താക്കന്മാരെ കുറിച്ച് അന്വേഷിക്കുന്ന ശുഷ്കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നിങ്ങനെയാണ് വിമർശകർക്കുള്ള മറുപടി പ്രത്യക്ഷപ്പെട്ടത്.

 

OTHER SECTIONS